ശബരിമല തീർഥാടകരുടെ കാറുകൾ അപകടത്തിൽപ്പെട്ടു
1487236
Sunday, December 15, 2024 5:20 AM IST
പൊന്‍കുന്നം: പാലാ - പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലില്‍ ശബരിമല തീർഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനവും മറ്റ് രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം.
ശബരിമല തീർഥാടനം കഴിഞ്ഞ് തിരികെ മടങ്ങിയ എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും എതിര്‍ദിശയിലെത്തിയ കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.