ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു
1487247
Sunday, December 15, 2024 5:26 AM IST
രാമപുരം: ശബരിമല തീർഥാടകരുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. രാമപുരം- മാറിക റൂട്ടില്‍ ഇരുമ്പുഴി വാതിലില്‍ ആണ് അപകടം നടന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് വയനാട് കല്പ്പറ്റയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍.
രണ്ട് കുട്ടികളടക്കം അഞ്ചു പേരുണ്ടായിരുന്നു. രാമപുരം പോലീസ് എത്തിയാണ് പരിക്കേറ്റവരെ പാലായിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടം നടന്നത്.
പൊന്‍കുന്നം: പാലാ - പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലില്‍ ശബരിമല തീർഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനവും മറ്റ് രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം.
ശബരിമല തീർഥാടനം കഴിഞ്ഞ് തിരികെ മടങ്ങിയ എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും എതിര്‍ദിശയിലെത്തിയ കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.