ലയണ്‍സ് ഡിസ്ട്രിക് കള്‍ച്ചറല്‍ ഫെസ്റ്റ് "മയൂരം' ഇന്ന്
1487242
Sunday, December 15, 2024 5:20 AM IST
പാലാ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കള്‍ച്ചറല്‍ ഫെസ്റ്റ് മയൂരം ഇന്ന് രാവിലെ ഒന്‍പതിന് പാലാ സെന്റ് തോമസ് കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ്, ലയണസ്, ലിയോസ്, കബ്സ് വിഭാഗത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
മലയാളം, ഇംഗ്ലീഷ് പ്രസംഗം, ലളിതഗാനം, ക്ലാസിക്കല്‍ മ്യൂസിക്, പദ്യോച്ചാരണം, ഫ്ളാഗ് സല്യൂട്ടേഷന്, മാസ്റ്റര്‍ ഓഫ് സെറമണി, ഫാന്‍സിഡ്രസ്, മോണോ ആക്ട്, ഫിലിം സോംഗ്, ഫ്ലോക്ക് ഡാന്‍സ്, ഭരതനാട്യം എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാര്‍ളി ജേക്കബ്ബിന്റെ അധ്യക്ഷതയിൽ മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തും. സമ്മാനദാനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് വിന്നി ഫിലിപ്പ്, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജേക്കബ് ജോസഫ്, സണ്ണി അഗസ്റ്റിന്, വി.കെ. സജീവ്, സുരേഷ് വഞ്ചിപ്പാലം തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാര്‍ളി ജേക്കബ്, മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ സണ്ണി വി. സക്കറിയ, പിആര്‍ഒ അഡ്വ. ആര്. മനോജ്, ബെന്നി മൈലാടൂര്‍, ബി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.