‘വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര കുടിയേറ്റം’ ശില്പശാല നടത്തി
1487341
Sunday, December 15, 2024 7:12 AM IST
കുറുപ്പന്തറ: വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര കുടിയേറ്റം രേഖകളും അനുഭവങ്ങളും എന്ന വിഷയത്തിലുള്ള ശില്പശാല എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നു. മാഞ്ഞൂര്‍ പഞ്ചായത്തംഗം ബിനോയ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മുന്‍ ഡയറക്ടര്‍ പ്രഫ എ.എം. തോമസ് അധ്യക്ഷത വഹിച്ചു. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ആന്‍ഡ് ഇന്‍ക്ലൂസീവ് ഗവേണന്‍സും (സിഎംപിഐജി), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസും (ഐഎംപിഎസ്എസ്) ആലുവയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വ്യാജ തൊഴില്‍ വാഗ്ദാനവും മനുഷ്യക്കടത്തും കുടിയേറ്റ തൊഴിലാളികള്‍ അതിര്‍ത്തികള്‍ക്കപ്പുറം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസ് ഡയറക്ടര്‍ റഫീഖ് റാവുത്തര്‍ ക്ലാസ്െടുത്തു.
സിഎംപി ഐജി ചെയര്‍പേഴ്സണ്‍ ഡോ.എം.വി. ബിജുലാല്‍, ഐഎംപിഎസ്എസ് ജോയിന്റ് ഡയറക്ടര്‍ ഡോ.പി.പി. നൗഷാദ്, സ്കൂള്‍ ഓഫ് ലീഗല്‍ തോട്ട് റിസര്‍ച്ച് അസോസിയേറ്റ് ഹര്‍ഷ ലാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.