പതിനായിരം കടന്ന് ‘പാഥേയം’ പൊതിച്ചോര്‍ വിതരണം
1487310
Sunday, December 15, 2024 7:01 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ കോട്ടയം, ബോധി ധര്‍മ ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സര്‍വകലാശാലാ സമൂഹത്തില്‍നിന്നും പൊതിച്ചോര്‍ ശേഖരിച്ച് കോട്ടയം ജനറല്‍ ആശുപത്രിയിലും ചുറ്റുപാടുമുള്ള അഗതികള്‍ക്കും അശരണര്‍ക്കുമായി വിതരണം നടത്തുന്ന പാഥേയം പദ്ധതി വഴി വിതരണം ചെയ്ത പൊതിച്ചോറുകളുടെ എണ്ണം പതിനായിരം കടന്നു.
ഇതിന്റെ ഭാഗമായി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘പാഥേയം@പതിനായിരം’ എന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രഫ.സി.ടി. അരവിന്ദകുമാര്‍ പതിനായിരാമത് പൊതിച്ചോര്‍ കൈമാറി.
എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് എന്‍.എസ്. മേബിള്‍, ജനറല്‍ സെക്രട്ടറി ജോസ് മാത്യു, ടീം പാഥേയം കണ്‍വീനര്‍ ജിജോ ജോര്‍ജ്, എന്‍. നവീന്‍, പ്രമോദ് എസ്., ബിനോയി സെബാസ്റ്റ്യന്‍, അര്‍ച്ചന ബി., അരവിന്ദ് കെ.വി, ഗായത്രി, ഐസക്ക് ജെ., മുന്‍ പ്രസിഡന്റ് ഗോപാലകൃഷണന് നായര്‍, വി.എസ്. അരുണ്‍, ബിനു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.