മയക്കുമരുന്നിന്റെ ഇരകള്‍ കുടുംബിനികളും കുട്ടികളും: റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍
1487243
Sunday, December 15, 2024 5:20 AM IST
പാലാ: പുരുഷന്മാരാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ മുന്പിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്ഡബ്ല്യുഎസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍ അധ്യക്ഷത വഹിച്ചു. സജീവം സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ സജോ ജോയി വട്ടക്കുന്നേല്‍, കാരിത്താസ് ഇന്ത്യ പ്രൊജക്ട് ഓഫീസര്‍ മെര്‍ളി ജയിംസ്, ഓഫീസ് മാനേജര്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ് എസ്എബിഎസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.