കോ​ട്ട​​യം: അ​​ക്ഷ​​ര​​ന​​ഗ​​ര​​ത്തി​​നും ന​​ഗ​​ര​​വാ​​സി​​ക​​ള്‍​ക്കും പു​​ത്ത​​ന്‍ ഷോ​​പ്പിം​​ഗ് അ​​നു​​ഭ​​വ​​മാ​​യി ലു​​ലു​​ മാ​​ള്‍. മ​​ണി​​പ്പു​​ഴ​​യി​​ല്‍ എം​​സി റോ​​ഡ​​രി​​കി​​ല്‍ ഇ​​ന്ന​​ലെ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​പ്പെ​​ട്ട ലു​​ലു മാ​​ളി​​ല്‍ ആ​​ദ്യ ദി​​ന​​മെ​​ത്തി​​യ​​ത് ആ​​യി​​ര​​ങ്ങ​​ളാ​​ണ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ന്നെ​​ങ്കി​​ലും വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ലാ​​യി​​രു​​ന്നു പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് പ്ര​​വേ​​ശ​​നം. 2.5 ല​​ക്ഷം ച​​തു​​ര​​ശ്ര​​യ​​ടി​​യി​​ലു​​ള്ള മാ​​ള്‍ കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍​ക്ക് വി​​സ്മ​​യ​​മാ​​യി. വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ രാ​​ത്രി ഒ​​മ്പ​​തു വ​​രെ മാ​​ളി​​ലേ​​ക്ക് ജ​​ന​​പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ള്‍ മാ​​ളി​​ന്‍റെ പാ​​ര്‍​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ലും മ​​ണി​​പ്പു​​ഴ​​യി​​ലെ റോ​​ഡ​​രി​​കി​​ലും നി​​ര​​ന്നു.

വ്യ​​ത്യ​​സ്ത​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളും ഓ​​ഫ​​റു​​ക​​ളും തേ​​ടി​​യാ​​ണ് കൂ​​ടു​​ത​​ലും പേ​​ര്‍ എ​​ത്തി​​യ​​ത്. മ​​റ്റു​​ചി​​ല​​ര്‍ ഷോ​​പ്പിം​​ഗ് വി​​സ്മ​​യം മു​​ഴു​​വ​​നും ന​​ട​​ന്നു ക​​ണ്ടു. ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍​ക്കാ​​യി ഒ​​രു​ക്കി​​യി​​രി​​ക്കു​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ലും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളി​​ലും എ​​ല്ലാ​​വ​​രും സം​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു. രാ​​ത്രി വൈ​​കി​​യും ജ​​ന​​ങ്ങ​​ള്‍ എ​​ത്തി​​കൊ​​ണ്ടേ​​യി​​രു​​ന്നു. അ​​വ​​ധി ദി​​ന​​മാ​​യ ഇ​​ന്ന് വ​​ലി​​യ തി​​ര​​ക്കാ​​ണ് അ​​ധി​​കൃ​​ത​​ര്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. എ​​ല്ലാ​​വ​​ര്‍​ക്കും ന​​വ്യ​​മാ​​യ ഒ​​രു ഷോ​​പ്പിം​​ഗ് അ​​നു​​ഭൂ​​തി​​യാ​​ണ് മാ​​ള്‍ സ​​മ്മാ​​നി​​ച്ച​​ത്.

350 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​ത്തി​​ല്‍ 3.22 ല​​ക്ഷം ചതുരശ്രയടിയിലാണ് കോ​​ട്ട​​യം ലു​​ലു തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ 1.6 ല​​ക്ഷം ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള ഹൈ​​പ്പ​​ര്‍ മാ​​ര്‍​ക്ക​​റ്റാ​​ണ് ശ്ര​​ദ്ധാകേ​​ന്ദ്രം, ഗ്രോ​​ഡ​​ഡ് പ​​ച്ച​​ക്ക​​റി​​യി​​ന​​ങ്ങ​​ളും ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത് ഫ്ര​​ഷ് പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ളു​​മാ​​ണ് ഇ​​വി​​ടെ​​യൊ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ലു​​ലു​​വി​​ന്‍റെ ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ലെ ഫാ​​ക്ട​​റി​​യി​​ല്‍ പ്രോ​​സ​​സ് ചെ​​യ്ത ബീ​​ഫ് സ്റ്റാ​​ളാ​​ണ് മ​​റ്റൊ​​രു ആ​​ക​​ര്‍​ഷ​​ണം. ചി​​ക്ക​​ന്‍, മ​​ട്ട​​ൻ‍, മീ​​ന്‍ സ്റ്റാ​​ളു​​ക​​ള്‍​ക്കാ​​യി പ്ര​​ത്യേ​​ക കൗ​​ണ്ട​​റു​​മു​​ണ്ട്. ഹൈ​​പ്പ​​ര്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ മാ​​ത്ര​​മാ​​യി 25 ചെ​​ക്ക് ഔ​​ട്ട് കൗ​​ണ്ട​​റു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത് ഡ്രൈ​​ഫ്രൂ​​ട്ടി​​നാ​​യി പ്ര​​ത്യേ​​ക കൗ​​ണ്ട​​റു​​മു​​ണ്ട്.

രു​​ചിവൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ ലോ​​കം ത​​ന്നെ​​യാ​​ണ് ലു​​ലു​​മാ​​ള്‍. ലു​​ലു​​വി​​ല്‍ ത​​ന്നെ പാ​​കം ചെ​​യ്തു ത​​യാ​​റാ​​ക്കു​​ന്ന ബേ​​ക്ക​​റി വി​​ഭ​​വങ്ങ​​ള്‍ ഇ​​ന്‍ ഹൗ​​സ് ബേ​​ക്ക​​റി​​യി​​ലു​​ള്ള​​ത്. ഭ​​ക്ഷ​​ണം വാ​​ങ്ങി ഹൈ​​പ്പ​​ര്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ ത​​ന്നെ ക​​ഴി​​ക്കാ​​ന്‍ ഹൗ​​സ് കി​​ച്ച​​ണു​​മു​​ണ്ട്. ഏ​​റ്റ​​വും പു​​തി​​യ ആ​​ഗോ​​ള ടെ​​ന്‍​ഡ്രി വ​​സ്ത്ര​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​മാ​​ണ് ലു​​ലു ഫാ​​ഷ​​നി​​ലു​​ള്ള​​ത്. മി​​ക​​ച്ച ഇ​​ല​​ക്​​ട്രോ​​ണി​​ക്‌​​സ് ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്കാ​യി ലു​​ലു ക​​ണ​​ക്‌​ട്, 20 പ്ര​​മു​​ഖ ബ്രാ​​ന്‍​ഡു​​ക​​ളു​​ടെ ഷോ​​റൂ​​മു​​ക​​ളും മാ​​ളി​​ലു​​ണ്ട്.

400 പേ​​ര്‍​ക്ക് ഒ​​രേ​​സ​​മ​​യം ഇ​​രി​​ക്കാ​​വു​​ന്ന ഫു​​ഡ്‌​​കോ​​ര്‍​ട്ടും മി​​നി മാ​​ളി​​ലു​​ണ്ട്. ചി​​ക്കിം​ഗ്, മ​​ക്ഡൊ​​ണാ​​ള്‍​ഡ്‌​​സ്, കെ​​എ​​ഫ്‌​​സി, കോ​​സ്റ്റാ​​കോ​​ഫീ തു​​ട​​ങ്ങി​​യ ആ​​ഗോ​​ള ബ്രാ​​ന്‍​ഡു​​ക​​ളു​​ടെ അ​​ട​​ക്കം റ​​സ്റ്റ​​റ​​ന്‍റു​​ക​​ളാ​​ണ് ഫു​​ഡ് കോ​​ര്‍​ട്ടി​​ല്‍ ഭ​​ക്ഷ​​ണ​​പ്രി​​യ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

കു​​ട്ടി​​ക​​ള്‍​ക്ക് ഉ​​ല്ലാ​​സ​​ത്തി​​നാ​​യി 9,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള ഫ​​ണ്‍ ടു​​റ​​യു​​ണ്ട്. വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നും ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത 80 വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളും അ​​ഞ്ച് മെ​​ക്കാ​​നി​​ക്ക​​ല്‍ റൈ​​ഡു​​ക​​ളു​​മു​​ണ്ട്. 250 കു​​ട്ടി​​ക​​ള്‍​ക്ക് ഒ​​റേ സ​​മ​​യം പാ​​ര്‍​ക്കി​​ല്‍ ചെ​​ല​​വി​​ടാം. കോ​​ട്ട​​യം ലു​​ലു മ​​ധ്യ​​കേ​​ര​​ള​​ത്തി​​ന്‍റെ ഗ്ലോ​​ബ​​ല്‍ ഷോ​​പ്പിം​​ഗ് ഹ​​ബ്ബാ​​യി മാ​​റു​​മെ​​ന്നും കോ​​ട്ട​​യ​​ത്തി​ന്‍റെ ആ​​ധു​​നി​​ക വ​​ത്ക​​ര​​ണ​​ത്തി​​ന് ക​​രു​​ത്തേ​​കു​​ന്ന​​താ​​ണ് ലു​​ലു​​വി​​ന്‍റെ സാ​​ന്നി​​ധ്യ​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.​

കോ​​ട്ട​​യം സ്വ​​ദേ​​ശി​​ക​​ളും ഇ​​നി ലോ​​കോ​​ത്ത​​ര ശ്യം​ഖ​​ല​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നും ന​​ഗ​​ര​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നു വേ​​ഗ​​ത​​കൂ​​ട്ടു​​ന്ന​​താ​​ണ് ലു​​ലു​​വി​​ന്‍റെ ചു​​വ​​ടു​​വ​​യ്‌​​പെ ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യും പ​​റ​​ഞ്ഞു.