ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കളറാക്കാൻ കെഎസ്ആര്‍ടിസി ടൂർ
1487343
Sunday, December 15, 2024 7:12 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയിലെ ടൂറിസം സെല്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്ലേക്ക് ട്രിപ്പുകള്‍ ഒരുക്കിയിരിക്കുന്നു. 21ന് ഇലവീഴാപൂഞ്ചിറ- ഇല്ലിക്കല്‍ കല്ല്- വാഗമണ്‍, 22ന് ആതിരപ്പള്ളി-വാഴച്ചാല്‍ -മലയ്ക്കപ്പാറ, 26ന് ആഴിമല, ചെങ്കല്‍ ക്ഷേത്രം,
പത്ഭനാഭ ക്ഷേത്രം, 28ന് അഷ്ടമുടിക്കായല്‍, 29ന് കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍, 31ന് കമ്പം, മധുര, തഞ്ചാവൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നതായി ഡിപ്പോ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍: 9846852601, 9400234581