പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി: ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
1487244
Sunday, December 15, 2024 5:23 AM IST
പാലാ: സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോളജ് എന്‍എസ്എസ് യൂണിറ്റും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയില്‍ മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് 318ന്റെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ഡോ. സണ്ണി വി. സഖറിയ, മാഗി ജോസ്, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റോബേഴ്സ് തോമസ്, ചാര്‍ളി ജേക്കബ്, ബി. ഹരിദാസ്, മനേഷ് കല്ലറയ്ക്കല്‍, ജോസ് മനക്കല്, സ്റ്റാന്‍ലി തട്ടാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ദയ പാലിയേറ്റീവ് ചെയര്മാന് ജയകൃഷ്ണനെ ആദരിച്ചു.