വെച്ചൂർ പഞ്ചായത്ത് സർവീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ജയം
1487338
Sunday, December 15, 2024 7:12 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിയുടെ 13 സ്ഥാനാർഥികളും വിജയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടയാഴത്ത് ആഹ്ലാദപ്രകടനം നടത്തി.
ഇടയാഴം ജംഗ്ഷനിൽ നടന്ന യോഗം സിപിഎം വൈക്കം ഏരിയാ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗണേശൻ, പി. ഹരിദാസ്, ഇ.എൻ. ദാസപ്പൻ, എൻ. സുരേഷ്കുമാർ, കെ. എസ്. ഷിബു, കെ.എം. വിനോഭായ്, പുഷ്ക്കരൻ, വക്കച്ചൻ മണ്ണത്താലി, അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.