പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലി ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ: മാര്‍ മൂലക്കാട്ട്
1487305
Sunday, December 15, 2024 7:01 AM IST
കോതനല്ലൂര്‍: പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലിയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ തനിമയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ 21-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ വചനസന്ദേശം നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാ. ജിസണ് പോള്‍ വേങ്ങാശേരി നാലു ദിവസത്തെ വചനശുശ്രൂഷകള്ക്കു നേതൃത്വം നല്കി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപന ആശിര്‍വാദം നല്കി.
കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ കമ്മീഷനുകളുടെയും ഇടവകകളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ നിരവധി പേര് പങ്കെടുത്തു.