പൊ​ൻ​കു​ന്നം: ഇ​ട​തു​പ​ക്ഷ ന​യ​ങ്ങ​ളി​ൽ വ്യ​തി​യാ​നം വ​രു​ത്തി​യാ​ൽ അ​ത് തൊ​ഴി​ലാ​ളി വി​രു​ദ്ധ​ത​യാ​കു​മെ​ന്ന് എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ. പൊ​ൻ​കു​ന്ന​ത്ത് എ​ഐ​ടി​യു​സി പ്ര​ക്ഷോ​ഭ ജാ​ഥ​യ്ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ൽ നീ​തി​യും സാ​മൂ​ഹി​ക നീ​തി​യും മാ​ന്യ​മാ​യ തൊ​ഴി​ലും വേ​ത​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കെ.​പി. രാ​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ സി.​പി. മു​ര​ളി, ഡ​യ​റ​ക്ട​ർ ആ​ർ. സ​ജി ലാ​ൽ, ജാ​ഥാം​ഗ​ങ്ങ​ളാ​യ വി.​ബി. ബി​നു, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, പി.​വി. സ​ത്യ​നേ​ശ​ൻ, ജി. ​ലാ​ലു, എ. ​ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.