‘കാൻ കോട്ടയം’ പദ്ധതിക്ക് തുടക്കം
1487312
Sunday, December 15, 2024 7:01 AM IST
അകലക്കുന്നം: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാൻ കോട്ടയം- സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ ആളുകളെയും പരിശോധിച്ചു കാൻസർ രോഗ നിയന്ത്രണം വരുത്തുക എന്നുള്ളതാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം മുണ്ടൻകുന്ന് ആശുപത്രിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർ കുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ നിർവഹിച്ചു. വാർഡ് മെംബർ കെ.കെ. രഘു, മെഡിക്കൽ ഓഫീസർ ഡോ. വിമി ഇഖ്ബാൽ, ഡോ. മഞ്ജി മാത്യു എന്നിവർ പ്രസംഗിച്ചു.