മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ ദാ​ഹം അ​ക​റ്റും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

പാ​ലാ: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​ലശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്കു പാ​ലാ നീ​ലൂ​രി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ത​റ​ക്ക​ല്ലി​ട്ടു. വേ​ന​ലി​ല്‍ ക​ടു​ത്ത ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ ദാ​ഹം അ​ക​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ഭ​ര​ണാ​നു​മ​തി ന​ല്‍​കി ഭൂ​മി ഏ​റ്റെ​ടു​പ്പും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​ണ് പ​ദ്ധ​തി​ക്ക് ഇ​പ്പോ​ള്‍ തു​ണ​യാ​യ​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. 45 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ഇ​വി​ടെ നി​ര്‍​മി​ക്കു​ന്ന ആ​ധു​നി​ക പ്ലാ​ന്‍റി​ല്‍ ശു​ദ്ധീ​ക​രി​ക്കു​ക.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു ശേ​ഷം തു​റ​ന്നു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് പ​ദ്ധ​തി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഇ​വി​ടെ ഏ​തു സ​മ​യ​ത്തും ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മീ​ന​ച്ചി​ല്‍ റി​വ​ര്‍ വാ​ലി പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

മ​ല​ങ്ക​ര​യി​ല്‍ വെ​ള്ളം കു​റ​യു​മെ​ന്ന് ചി​ല​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ല്‍ വ​സ്തു​ത ഇ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യാ​ണ് ജ​ല​വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കെ. ​മാ​ണി എം​പി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ, ഷാ​ജി പാ​മ്പൂ​രി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, ജ​ല​വി​ഭ​വ വ​കു​പ്പ് , ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.