മണ്ണെടുപ്പിനെതിരേ സർവകക്ഷിയോഗം
1487342
Sunday, December 15, 2024 7:12 AM IST
നെടുംകുന്നം: പഞ്ചായത്ത് എട്ടാം വാർഡ് മുളയംവേലി ചമ്പന്നൂർപ്പടിയിൽ ദേശീയപാത നിർമാണത്തിനെന്നപേരിൽ നടക്കുന്ന മണ്ണെടുപ്പിനെതിരേ ശക്തമായ സമരപരിപാടികളും നിയമനടപടികളും ആരംഭിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ചെയർപേഴ്സണായുമാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും പ്രദേശവാസികളും അംഗങ്ങളാണ്.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, ഒ.ടി. സൗമ്യ, പഞ്ചായത്തംഗങ്ങളായ സി.ജെ. ബീന, രവി വി. സോമൻ, ബീന വർഗീസ്, മാത്യു വർഗീസ്,
ഷിനുമോൾ ജോസഫ്, ജോ ജോസഫ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രഞ്ചി രവീന്ദ്രൻ, ജോൺസൺ ഇടത്തിനകം, ജോ തോമസ് പായിക്കാട്, രാജേഷ് വെൺപാലയ്ക്കൽ, മോഹൻദാസ്, ഏബ്രഹാം ജോസ്, ജോൺസി കാട്ടൂർ സാമൂഹ്യപ്രവർത്തകരായ നെടുംകുന്നം ഗോപാലകൃഷ്ണൻ, തോമസ് കെ. പീലിയാനിക്കൽ, ഡോ. സിബി കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.