സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സംഘടിപ്പിക്കുന്ന സ്കോട്ലാൻഡ് വിദ്യാഭ്യാസ പ്രദർശനം ഇന്ന് കൊച്ചി താജ് വിവാന്തയിൽ
1387056
Friday, January 19, 2024 11:59 PM IST
കണ്ണൂർ: സ്കോട്ലാൻഡിൽ നമ്മുടെ വിദ്യാർഥികൾക്കും അവസരമൊരുക്കുകയാണ് സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ്. ഇന്നു കൊച്ചിയിൽ സംഘടിപ്പിക്കുന്ന "സ്വപ്നതുല്യം സ്കോട്ട്ലൻഡ്’ പരിപാടിയിൽ സ്കോട്ട്ലൻഡിലെ മികച്ച സർവകലാശാലകൾ ഒരുമിച്ചെത്തുന്നു. ആ രാജ്യത്തെ അടുത്തറിയുന്നതിനും വിപുലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് അഡ്മിഷൻ നേടുന്നതിനുമുള്ള അവസരമാണിതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നീളുന്ന സ്വപ്നതുല്യം സ്കോട്ട്ലൻഡ് എറണാകുളം മറൈൻഡ്രൈവിലുള്ള താജ് വിവാന്ത ഹോട്ടലിലാണ് നടക്കുന്നത്. പ്രവേശനം സൗജന്യം. www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999.