ആറു വയസുകാരിക്ക് നീതി: കോൺഗ്രസ് ധര്‍ണ നടത്തി
1380277
Thursday, December 21, 2023 11:23 PM IST
മീനച്ചില്‍: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് മീനച്ചില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
പൈക ടൗണില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റുുമായ രാജന് കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രാജു കൊക്കപ്പുഴ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ പ്രേംജിത്ത് ഏര്‍ത്തയില്‍, ജോഷി നെല്ലിക്കുന്നേല്‍, പ്രദീപ്കുമാര്‍ ചീരങ്കാവില്‍, ശശിധരന് നായര്‍ നെല്ലാല തുടങ്ങിയവര്‍ പ്രസംഗിച്ചു.