യംഗ് മൈൻഡ്സ് ഇന്റർനാഷണൽ സ്ഥാനാരോഹണവും ഓണാഘോഷവും
1453592
Sunday, September 15, 2024 6:36 AM IST
ഇരിട്ടി: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ സ്ഥാനാരോഹണവും ഓണാഘോഷവും ഇരിട്ടി ജബ്ബാർകടവ് റിവർ ബ്രീസ് റിസോർട്ടിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസ് ജോർജ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ. ആന്റണി മുഖ്യാഥിതിയായിരുന്നു. സ്കറിയാച്ചൻ താളുകണ്ടത്തിൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും യംഗ് മൈൻഡ് ഇന്റർനാഷണൽ പ്രസീഡിയം മെംബറുമായ ടി.കെ. രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ. മൈക്കിൾ പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകി. റീജണൽ ചെയർമാൻ രഞ്ജിത്ത് കുമാർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
പുതിയ ഭാരവാഹികളായ പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, സെക്രട്ടറി ജാക്സൺ ജോർജ് തോലാനി, ട്രഷറർ പി.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.