കരോൾ ഗാന മത്സരം നടത്തി
1490212
Friday, December 27, 2024 5:17 AM IST
ചെമ്പേരി: റോട്ടറി ക്ലബ് ചെമ്പേരി, കെസിവൈഎം, ഫെഡറൽ ബാങ്ക് ചെമ്പേരി ശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരോൾ ഗാന മത്സരം നടത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആനാച്ചേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കെസിവൈഎം അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറന്പിൽ, ലൂർദ് മാതാ ബസലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അമൽ ചെമ്പകശേരി, സുനിൽ പീറ്റർ കണ്ടത്തിൽ, അശ്വതി കുടിയിരിപ്പിൽ, സിബി പുന്നക്കുഴിയിൽ, ബോബിൻ അപ്പോളോ എന്നിവർ പ്രസംഗിച്ചു. കെസിവൈഎം ഏറ്റുപാറ, കെസിവൈഎം വായാട്ടുപറന്പ്, കെസിവൈഎം പുലിക്കുരുന്പ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി കാഷ് അവാർഡുകൾ ഏറ്റുവാങ്ങി. കരോൾ ഗാന മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.