കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി വിഭാഗത്തില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പ്
1490225
Friday, December 27, 2024 5:17 AM IST
കണ്ണൂര്‍: കണ്ണൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി വിഭാഗത്തില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു. 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണു ക്യാന്പ്. കാല്‍മുട്ട് മാറ്റിവയ്ക്കല്‍, കാല്‍മുട്ടിലെ ലിഗ്മെന്റ് പരിക്ക്, ഇടുപ്പ് മാറ്റിവയ്ക്കല്‍, കൈകളിലെ തരിപ്പ്, മരവിപ്പ്, സ്ലാപ് ടിയര്‍ തുടങ്ങിയവയ്ക്ക് ക്യാമ്പില്‍ സൗജന്യ രോഗനിര്‍ണയം ലഭ്യമാണ്. ക്യാമ്പില്‍ ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ ചീഫ് ആൻഡ് സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. എം. ജ്യോതിപ്രശാന്ത്, ഡോ. ടോണി കവളക്കാട്ട്, സീനിയര്‍ കണ്‍സൾട്ടന്റുമാരായ ഡോ. ആർ. രജനീഷ്, ഡോ. പ്രഫുല്‍ ജി. ദാസ്, കണ്‍സള്‍ട്ടന്റ് ഡോ. അഖില്‍ തോമസ്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജിതിന് ദേവദാസ്, സ്പെഷലിസ്റ്റുമാരായ ഡോ. സി.ആർ. ജിതിന്, ഡോ. എം.സി. ആഘോഷ്, ഡോ. മുഹമ്മദ് ഷഹാം. ഡോ. ഗൗതം സന്തോഷ്, ഡോ. വിഷ്ണു പത്മനാഭന് എന്നിവര്‍ നേത്യത്വം നല്‍കും.
ഗൈനക്കോളജി വിഭാഗത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ലേറ്റ് പ്രെഗ്നന്‍സി, പി.സി.ഒ.ഡി, സിസേറിയനുശേഷമുള്ള സുഖപ്രസവം, ഹൈ റിസ്ക്ക് പ്രെഗ്നന്‍സി തുടങ്ങിയവയ്ക്ക് ക്യാമ്പില്‍ സൗജന്യ രോഗനിര്‍ണയം ലഭ്യമാണ്. ഗൈനക്കോളജി വിഭാഗം ചീഫ് ആൻഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സോയ ഗോപകുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ഗീത മേക്കോത്ത്, ഡോ. ഗോപിനാഥന്, കണ്‍സള്‍ട്ടന്റുമാരായ ഡോ. പി. സിനി, ഡോ. ശ്രുതി എം. കുമാര്‍ എന്നിവര്‍ നേതൃത്വം നൽകും. കൂടാതെ റേഡിയോളജി, ലാബ് സേവനങ്ങള്‍ക്ക് കിഴിവും ഉണ്ടായിരിക്കും. ഫോൺ: 9497826666.