ബ്ലഡ് ഡോണേഴ്സ് കേരള സ്നേഹസംഗമം
1490215
Friday, December 27, 2024 5:17 AM IST
ഇരിട്ടി: ബ്ലഡ് ഡോണേഴ്സ് കേരള ഇരിട്ടി താലൂക്കിന്റെ സ്നേഹ സംഗമം പയഞ്ചേരിമുക്കിലെ എം2 എച്ച് ഹാളിൽ ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റിയാസ് ഉദ്ഘാടനം ചെയ്തു.
ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അയൂബ് പൊയിലാൻ മുഖ്യതിഥിയായിരുന്നു. രക്തദാനം - അറിയേണ്ടത് എന്ന വിഷയത്തിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഫസൽ ചാലാടും എന്താണ് ബ്ലഡ് ഡോണേഴ്സ് കേരള എന്ന വിഷയത്തിൽ ബിഡികെ സ്റ്റേറ്റ് സെക്രട്ടറി വി.പി. സജിത്തും ക്ലാസെടുത്തു.
സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കുമാർ, ബിഡികെ ഏയ്ഞ്ചൽസ് വിംഗ് ജില്ലാ പ്രസിഡന്റ് സമീറ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അയൂബ് പൊയിലാൻ- രക്ഷാധികാരി, ജാബിർ കീച്ചേരി- പ്രസിഡന്റ്, സീത വിശാല- വൈസ് പ്രസിഡന്റ്, അൻസാർ ഉളിയിൽ- സെക്രട്ടറി, യൂസഫ് ചെമ്പിലാലിൽ, ടി.പി. സജീർ- ജോയിന്റ് സെക്രട്ടറിമാർ, പി. ഇസ്മായിൽ- ട്രഷറർ.