ഗുഹയിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷപെടുത്തി
1490214
Friday, December 27, 2024 5:17 AM IST
ഉളിക്കൽ: എരുതുകടവിൽ ഗുഹയിൽ വീണ ആടിനെ ഇരിട്ടി ഫയർ ഫോഴ്സ് സംഘം രക്ഷപെടുത്തി. വാഴയിൽ വിജയന്റെ ആടിനെയാണ് സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപെടുത്തിയത് . ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഏകദേശം ആറു മീറ്ററോളം ആഴം വരുന്ന ഗുഹയിലേക്കാണ് ആട് വീണത്.
ഫയർ ആൻഡ് റസ്ക്യു ഓഫീർ കെ. രാഹുലാണ് ഗുഹക്കുള്ളിൽ ഇറങ്ങി ആടിനെ വെളിയിൽ എത്തിച്ചത്. സംഘത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മെഹ്റൂഫ് ,ഫയർ ആൻഡ് റിസ്ക്യു ഓഫീസർമാരായ പി.കെ. രാജേഷ് ,എ.സി. ഷാനിഫ് , എ.സി. ആഷിക് , ഡ്രൈവർ പി. നൗഷാദ്,ഹോം ഗാർഡുമാരായ വി. രമേശൻ, പി. രവീന്ദ്രൻ, ടി. രഞ്ജിത്ത് എന്നിവർ റിസ്ക്യു സംഘത്തിൽ ഉണ്ടായിരുന്നു.