റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
1490216
Friday, December 27, 2024 5:17 AM IST
ഉളിക്കൽ: റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പിലൂടെ ഉളിക്കൽ മണിപ്പാറ സ്വദേശിയുടെ 12 ലക്ഷം രൂപ പണം തട്ടിയ കേസിലെ നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദ്ദേശി മൊയ്തീൻ കുട്ടിയാണ് അറസ്റ്റിലായത്. ആറുമാസം മുന്പ് ഉളിക്കൽ സ്റ്റേഷനിൽ രജിസ്റ്റർ കേസിലെ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പണം നിക്ഷേപിച്ച ബാങ്ക് അകൗണ്ടിൽ നിന്നും പണം പിൻവലിച്ച വ്യക്തികളെ കേന്ദ്രീകരിച്ച അന്വേഷണമാണ് തട്ടിപ്പിലെ നാലുപേരെയും പിടികൂടിയത് . അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജോദ്, ഷിനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
മൊബൈൽ ആപ്ലിക്കേഷനലിലൂടെ വിവിധ റിവ്യൂ ടാസ്കുകൾ നൽകി പ്രതിഫലം നൽകി പാർട്ടിയെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ തുക ആവശ്യപ്പെട്ട് പണം വാങ്ങിയ ശേഷം പ്രതി കബിളിപ്പിച്ച് കടന്നുകളയുകയാണ് പതിവ്. മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഇത്തരം തട്ടിപ്പുകൾ ഇത്തരക്കാർ നടപ്പിലാക്കും. അറിയപ്പെടുന്ന ഇന്റർനാഷണൽ കമ്പിനിയുടെ പേരുകളിലെ ഒരു അക്ഷരം മാറ്റി വ്യാജ സൈറ്റുകൾ നിർമിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത് . ഇത്തരത്തിലാണ് ഉന്നത ബിരുദധാരിയാ മണിപ്പാറയിലെ യുവാവായും കബളിക്കപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.