എസ്പിസി റസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി
1490213
Friday, December 27, 2024 5:17 AM IST
മട്ടന്നൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ജില്ലാതല റസിഡൻഷ്യൽ ക്യാമ്പ് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. കണ്ണൂർ സിറ്റി പരിധിയിലെ 36 സ്കൂളുകളിൽ നിന്നായുള്ള 300 ഓളം സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്ന 300 കേഡറ്റുകളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് ഏഴ് ഡയമെൻഷനുകൾ പരിചയപ്പെടുത്തുന്നതിനായി വിവിധ ആക്ടിവിറ്റികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ഫീൽഡ് വിസിറ്റ്, ഫിസിക്കൽ ട്രെയിനിംഗ്, വാന നിരീക്ഷണം, വനം വകുപ്പ് ഡോക്യുമെന്ററി പ്രദർശനം, കലാ പരിപാടികൾ, വിവിധ മൽസരങ്ങളാണ് സംഘടിപ്പിക്കുന്നത്.
അന്തരിച്ച
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുഗതൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് കെ.എൻ. പതാക ഉയർത്തി. ജില്ലാ നോഡൽ ഓഫീസറായ കണ്ണൂർ സിറ്റി അഡീഷണൽ എസ്പി കെ.വി.വേണുഗോപാലൻ ക്യാമ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ടി. നാസർ ഐസ് ബ്രേക്കിംഗ് സെഷൻ ക്ലാസെടുത്തു. നഗരസഭ കൗൺസിലർ പി. ശ്രീജ, കെ.പി.രാജേഷ്, എം.പി. പ്രീതി, നൗഷാദ് മൂപ്പൻ, എ.കെ. ശ്രീധരൻ, കെ.ശ്രീജിത്ത് കുമാർ, പ്രകാശൻ കാരായി, എൻ. സുധാമണി, പി. അഭികൃഷ്ണ, കെ. രാജേഷ്, എ.കെ. രതീഷ് എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെറിമോണിയൽ പരേഡിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കേഡറുകളുടെ സല്യൂട്ട് സ്വീകരിക്കും. തുടർന്നു കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പതിനൊന്നോടെ ഫിൽഡ് വിസിറ്റോടെ ക്യാമ്പ് സമാപിക്കും.