ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: ഫ്രണ്ട്സ് കടാംകുന്നും സിക്സേഴ്സ് കാനായിയും ജേതാക്കൾ
1490211
Friday, December 27, 2024 5:17 AM IST
ചെറുപുഴ: കടാംകുന്ന് ടി.പി. കുഞ്ഞിരാമൻ സ്മാരക ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷനും കടാംകുന്ന് ഫ്രണ്ട്സ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സീനിയർ പുരുഷ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
പുരുഷ വിഭാഗത്തിൽ ഫ്രണ്ട്സ് കടാംകുന്നും വനിതാ വിഭാഗത്തിൽ സിക്സേഴ്സ് കാനായിയും ജേതാക്കളായി. സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് റെജി കുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ദേശീയ വനിത വോളിബോൾ പരിശീലകൻ കെ. ബാലചന്ദ്രൻ, സംസ്ഥാന വോളിബോൾ അസോസിയേഷൻ ഗ്രാമീണ വോളിബോൾ ചെയർമാൻ കെ.വി. ശശിധരൻ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.