മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, August 20, 2024 1:41 AM IST
ക​ണ്ണൂ​ർ: ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ക​ണ്ണൂ​ർ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി വി​ഹി​തം നൂ​റി​ൽ നി​ന്നും 300 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വ​ള്ള​ങ്ങ​ളു​ടെ വ​ർ​ധി​പ്പി​ച്ച ലൈ​സ​ൻ​സ് ഫീ, ​റി​ന്യൂ​വ​ൽ ഫീ ​ക്ഷേ​മ​നി​ധി വി​ഹി​തം എ​ന്നി​വ പി​ൻ​വ​ലി​ക്കു​ക, മ​ണ്ണെ​ണ്ണ സ​ബ്സി​ഡി​യും, മ​ണ്ണെ​ണ്ണ ക്വാ​ട്ട​യും വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. നി​ഷാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, പി. ​പ്ര​ഭാ​ക​ര​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ടി. ​ദാ​മോ​ദ​ര​ൻ, രാ​ഹു​ൽ കാ​യ​ക്ക​ൽ, അ​ന​സ് ചാ​ലി​ൽ, പാ​റ​യി​ൽ രാ​ജ​ൻ ,കെ. ​ര​തീ​ശ​ൻ. ഷൈ​ജു ദാ​സ് നീ​ർ​ക്ക​ട​വ്, സി. ​എ​ച്ച്. ഇ​ന്ദ്ര​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.