രാ​ജീ​വ് ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ചു
Wednesday, August 21, 2024 12:52 AM IST
ക​ണ്ണൂ​ര്‍: രാ​ജ്യ​ത്തി​ന്‍റെ കു​തി​പ്പി​ന് ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ നേ​താ​വാ​യി​രു​ന്നു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി.
മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​ദി​നം സ​ദ്ഭാ​വ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ​ത്തി​ലും പു​ഷ്പാ​ര്‍​ച്ച​ന​യി​ലും പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കം​പ്യൂ​ട്ട​ര്‍ യു​ഗ​ത്തി​ലേ​ക്ക് രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​യ​ത് രാ​ജീ​വ് ഗാ​ന്ധി ന​ട​പ്പി​ലാ​ക്കി​യ കം​പ്യൂ​ട്ട​ര്‍ വി​പ്ല​വ​മാ​യി​രു​ന്നു. അ​ന്ന് കം​പ്യൂ​ട്ട​റി​നെ എ​തി​ര്‍​ത്ത​വ​ര്‍ ഇ​പ്പോ​ള്‍ കം​പ്യ​ട്ട​റു​മാ​യി ന​ട​ക്കു​ന്നു. രാ​ജ്യ പു​രോ​ഗ​തി​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജീ​വ് ഗാ​ന്ധി കാ​ട്ടി​യ പാ​ത​യി​ലു​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​ഹ്വാ​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, ടി.​ഒ. മോ​ഹ​ന​ൻ, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, റി​ജി​ൽ മാ​കു​റ്റി, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, സു​ദീ​പ് ജെ​യിം​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ന്നു. നേ​താ​ക്ക​ളാ​യ സി.​ടി. ഗി​രി​ജ , ലി​ഷ ദീ​പ​ക്, ഉ​ഷ് അ​ര​വി​ന്ദ്, കെ.​പി. പ​ദ്മി​നി, ഉ​ഷാ കു​മാ​രി, കെ. ​ശ്രീ​ജ, മ​ഞ്ജു​ഷ, ഗീ​തു തു​ട​ങ്ങി​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന​യി​ലും അ​ന​സ്മ​ര​ണ​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.