കു​റ്റൂ​ർ ആ​റാ​ട്ടു​ക​ട​വ് റോ​ഡ് പു​ന​രു​ദ്ധ​രി​ക്ക​ണം; കേ​ര​ള കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, August 22, 2024 3:07 AM IST
തി​രു​വ​ല്ല: ഓ​ത​റ ആ​ൽ​ത്ത​റ ജം​ഗ്ഷ​ൻ മു​ത​ൽ കു​റ്റൂ​ർ ആ​റാ​ട്ടു​ക​ട​വ് വ​രെ​യു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ.

കേ​ര​ള കോ​ൺ​ഗ്ര​സ് കു​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ത​റ ആ​ൽ​ത്ത​റ ജം​ഗ്ഷ​ൻ മു​ത​ൽ കു​റ്റൂ​ർ ആ​റാ​ട്ടു​ക​ട​വ് ജം​ഗ്ഷ​ൻ വ​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രു​വ​ല്ല എം​എ​ൽ​എ ജ​ന​ങ്ങ​ൾ​ക്കു​നേ​രേ പു​റം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വ​ർ​ഗീ​സ് മാ​മ്മ​ൻ പ​റ​ഞ്ഞു.കേ​ര​ള കോ​ൺ​ഗ്ര​സ് കു​റ്റൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ള​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ്, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, ജോ​സ് തേ​ക്കാ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​നു തോ​മ്പും​കു​ഴി,

യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി​ന്‍റു മാ​ത്യു, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, ഷാ​നു മാ​ത്യു, ഉ​ഷ അ​ര​വി​ന്ദ​ൻ, ജെ​യിം​സ് നാ​ക്കാ​ട്ടു​പ​റ​മ്പി​ൽ, ര​ഞ്ജി മാ​ത്യു, വി​നോ​ദ് പ്ലാ​മൂ​ട്ടി​ൽ, എ​ബ്ര​ഹാം മാ​ത്യു മൂ​ള​മു​ട്ടി​ൽ, എ​ബ്ര​ഹാം പി​ടി​ക്ക​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.