കോ​ളാ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നാ​മ​ക​ര​ണ​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി
Tuesday, August 20, 2024 1:41 AM IST
മ​ട്ട​ന്നൂ​ർ: കോ​ളാ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​യാ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള പു​തി​യ സം​രം​ഭ​മാ​യ നാ​ളി​കേ​ര സം​സ്‌​ക​ര​ണ ഫാ​ക്ട​റി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നാ​മ​ക​ര​ണ​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി. കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും ന​ല്ല പേ​ര് നി​ര്‍​ദേ​ശി​ച്ച മ​ട്ട​ന്നൂ​രി​ലെ ബാ​ല​കൃ​ഷ്ണ​ൻ പ​ന്നി​യോ​ട​നെ കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി.​വി. ശ​ശീ​ന്ദ്ര​ൻ അ​നു​മോ​ദി​ച്ചു.

പ​രി​പാ​ടി​യി​ൽ ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ലെ എ ​ക്ലാ​സ്, ഡി ​ക്ലാ​സ് മെ​മ്പ​ര്‍​മാ​രു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍ സി, ​പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​വും കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് ജ​ന​ത​യ്ക്കു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബാ​ങ്ക് ന​ൽ​കു​ന്ന മൂ​ന്നു​ല​ക്ഷം രൂ​പ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​ജി​ത്ത്, സെ​ക്ര​ട്ട​റി കെ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.