ടി​എ​സ്എ​സ്എ​സ് ചെ​റു​പു​ഴ മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, August 22, 2024 1:49 AM IST
ചെ​റു​പു​ഴ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ചെ​റു​പു​ഴ മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് പ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെയ്തു. ഫൊറോന വികാരി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി, ആ​ർ​സി​സി പ്ര​സി​ഡ​ന്‍റ് ജെ​മി​നി എം. ​തോ​മ​സ്, പ്രോ​ഗ്രാം മാ​നേ​ജ​ർ വ​ൽ​സ​മ്മ ടോ​മി, ആ​ർ​സി​സി സെ​ക്ര​ട്ട​റി വ​ൽ​സാ ജോ​ൺ, ഫാ. ​അ​മ​ൽ തൈ​പ്പ​റ​മ്പി​ൽ, ഷീ​ബാ വ​ർ​ഗീ​സ്, ബേ​ബി മാ​ങ്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സോ​ഷ്യ​ൽ വ​ർ​ക്ക് സ്റ്റ​ഡീ​സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫാ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി, ബെ​സ്റ്റ് ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. ഡോ. ​ജോ​സ് വെ​ട്ടി​ക്ക​ൽ, മി​ക​ച്ച ക​ർ​ഷ​ക​ൻ ബി​നോ​യി തോ​പ്പി​ൽ, മി​ക​ച്ച ക​ർ​ഷ​ക മ​റി​യാ​മ്മ ബാ​ബു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. രൂ​പ​ത​യി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യ അ​ര​വ​ഞ്ചാ​ൽ ഗ്രാ​മി​ക, പു​ളി​ങ്ങോം എം​എ​സ്എ​സ്, ചെ​റു​പു​ഴ മേ​ഖ​ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യ കോ​ഴി​ച്ചാ​ൽ ട്ര​സ്റ്റ്, ചെ​റു​പു​ഴ ട്ര​സ്റ്റ്, പു​ളി​ങ്ങോം ട്ര​സ്റ്റ് എ​ന്നി​വ​യ്ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു.