ഇ​രി​ട്ടി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം
Thursday, August 22, 2024 1:49 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം. ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ ബൈ​ക്കും മോ​ഷ​ണം പോ​യി. ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ പ്ര​ഭാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റിം​ഗ് മീ, ​ജി​തി​ൻ ആ​ന്‍റ​ണി​യു​ടെ അ​മി​ഗോ​സ് ഷോ​പ്പു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പൂ​ട്ട് പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​യ​റി​യാ​ണ് ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മൊ​ബൈ​ലു​ക​ളും പ​ണ​വും മോ​ഷ​ണം മോ​ഷ്ടി​ച്ച​ത്. സി​പി​എം ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി എം. ​നി​ഖി​ലേ​ഷി​ന്‍റെ ബൈ​ക്കും മോ​ഷ​ണം പോ​യി. സി​സിടി​വി ദൃ​ശ്യം ല​ഭി​ച്ചെ​ങ്കി​ലും തൂ​വാ​ല​കൊ​ണ്ട് മു​ഖം മ​റ​ച്ച നി​ല​യി​ലാ​ണ്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ ന​ട​ത്തി​യ സ്ഥ​ല​ത്ത് നി​ന്നും മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കാ​ണ് ഓ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​രി​ട്ടി സി​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​ൻ, എ​സ്ഐ മ​നോ​ജ് , സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​കേ​ഷ്, പ്രി​യേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.