2.13 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി പ്രി​ന്‍റിം​ഗ് പ്ര​സ് ഉ​ട​മ​യും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ല്‍
Wednesday, August 21, 2024 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​ര്‍​ക്ക​ള​യി​ലെ പ്രി​ന്‍റിം​ഗ് പ്ര​സി​ല്‍ അ​ച്ച​ടി​ച്ച 2,13,500 രൂ​പ​യു​മാ​യി നാ​ലു​പേ​ര്‍ മം​ഗ​ളു​രു​വി​ല്‍ അ​റ​സ്റ്റി​ല്‍. ചെ​ര്‍​ക്ക​ള ശ്രീ​ലി​പി പ്രി​ന്‍റിം​ഗ് പ്ര​സ് ഉ​ട​മ പ​ള്ളി​ക്ക​ര ക​രി​ച്ചേ​രി പെ​ര​ള​ത്തെ വി.​പ്രി​യേ​ഷ് (38), മു​ളി​യാ​ര്‍ മ​ല്ലം ക​ല്ലു​ക​ണ്ട​ത്തെ വി​നോ​ദ്കു​മാ​ര്‍ (33), പെ​രി​യ കു​ണി​യ​യി​ലെ എ​സ്.​എ.​അ​ബ്ദു​ള്‍​ഖാ​ദ​ര്‍ (58), ക​ര്‍​ണാ​ട​ക പു​ത്തൂ​ര്‍ ബെ​ളി​യൂ​ര്‍​ക​ട്ടെ സ്വ​ദേ​ശി അ​യൂ​ബ് ഖാ​ന്‍ (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു സി​റ്റി ക്രൈം​ബ്രാ​ഞ്ച് മം​ഗ​ളൂ​രു ഹ​മ്പ​ന്‍​ക​ട്ട​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 500 രൂ​പ​യു​ടെ 427 ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. നാ​ലു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 9,030 രൂ​പ​യു​ടെ യ​ഥാ​ര്‍​ഥ​നോ​ട്ടു​ക​ളും ഇ​വ​രി​ല്‍​നി​ന്നു പി​ടി​കൂ​ടി.

പ്രി​യേ​ഷ് ഒ​റ്റ​യ്ക്കാ​ണ് ക​ള്ള​നോ​ട്ട് നി​ര്‍​മി​ക്കു​ന്ന​തെ​ന്നും മ​റ്റു​ള്ള​വ​ര്‍ വി​ത​ര​ണ​ക്കാ​രാ​ണെ​ന്നു​മാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഗീ​ത ഡി. ​കു​ല്‍​ക്ക​ര്‍​ണി അ​റി​യി​ച്ചു. ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കാ​നാ​ണ് ക​ള്ള​നോ​ട്ട​ടി ആ​രം​ഭി​ച്ച​തെ​ന്നാ​ണ് പ്രി​യേ​ഷിന്‍റെ മൊ​ഴി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് അ​ടി​ക്കു​മ്പോ​ള്‍ 25,000 രൂ​പ​യാ​ണ് ഇ​യാ​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. യു​ട്യൂ​ബ് നോ​ക്കി​യാ​ണ് ക​ള്ള​നോ​ട്ട​ടി​ക്കാ​ന്‍ പ​ഠി​ച്ച​തെ​ന്നും കോ​ഴി​ക്കോ​ട്, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് സാ​മ​ഗ്രി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്നും പ്രി​യേ​ഷ് പ​റ​ഞ്ഞു.

പ്രി​യേ​ഷി​ന്‍റെ ചെ​ര്‍​ക്ക​ള​യി​ലെ പ്ര​സി​ല്‍ ഉ​ട​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു.