ജോ​സ് ചെ​ന്പേ​രി​ക്കും പി.​എ​സ്. ജോ​സ​ഫി​നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്വീ​ക​ര​ണം ന​ൽ​കി
Sunday, August 18, 2024 1:47 AM IST
ക​ണ്ണൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്‌-എ​മ്മി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായിരുന്ന ജോ​സ് ചെ​ന്പേ​രി, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് സ്വീ​ക​ര​ണം ന​ൽ​കി. ഇ​രു​വ​ർ​ക്കും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ മെംബ​ർ​ഷി​പ്പ് ന​ൽ​കി. ജോ​സ് ചെ​മ്പേ​രി​യു​ടെ വ​ര​വ് കേ​ര​ള കോ​ൺ​ഗ്ര​സ്‌ എ​മ്മി​ന് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കു​മെ​ന്ന് ജോ​യി കൊ​ന്ന​ക്ക​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം ജോ​യ്സ് പു​ത്ത​ൻ​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നിമ​റ്റം, കെ.​ടി. സു​രേ​ഷ് കു​മാ​ർ, ബി​നു മ​ണ്ഡ​പം, സേ​വി മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ൽ, സി.​ജെ. ജോ​ൺ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.