സ്വ​കാ​ര്യ ബ​സി​ൽ മാ​ല മോ​ഷ​ണ ശ്ര​മം: മൂന്നു സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Sunday, August 18, 2024 1:47 AM IST
ക​ണ്ണൂ​ർ: സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച മൂ​ന്നു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. പാ​വ​ന്നൂ​ർ-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സിൽ യാ​ത്ര​ക്കാ​രി​യാ​യ പു​തി​യ​തെ​രു കാ​ഞ്ഞി​ര​ത്ത​റ സ്വ​ദേ​ശി​നി​യു​ടെ മൂ​ന്ന​ര പ​വ​ൻ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ധ, ക​റു​പ്പാ​യി, മ​ഹാ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബ​സി​ൽ വ​ച്ച് മാ​ല​മോ​ഷ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ മ​റ്റു യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു വ​ച്ച ശേ​ഷം ബ​സ് ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, വ​നി​താ സ്റ്റേ​ഷ​ൻ എ​സ്ഐ രേ​ഷ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പി​ടി​യി​ലാ​യ​വ​ർ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ബ​സു​ക​ളി​ൽ ക​യ​റി കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി​യും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​റ്റുചി​ല മാ​ല ക​വ​ർ​ച്ചാ കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​ക​ളാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്. എ​ട​ക്കാ​ട് മു​ന്പ് ന​ട​ന്ന ഒ​രു മാ​ല ക​വ​ർ​ച്ച​യി​ൽ ഇ​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.