നെ​ടും​പൊ​യി​ൽ ചു​ര​ം റോഡിൽ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി
Wednesday, August 21, 2024 12:52 AM IST
നെ​ടും​പൊ​യി​ൽ: ത​ല​ശേ​രി-​മാ​ന​ന്ത​വാ​ടി ബാ​വ​ലി റോ​ഡി​ലെ നെ​ടും​പൊ​യി​ൽ ചു​ര​ത്തി​ൽ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 30ന് ​വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്താ​ണു നി​ല​വി​ൽ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണ് ആ​ദ്യം ന​ട​ത്തു​ന്ന​ത്. റോ​ഡി​ൽ 40 മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണു ക​ന​ത്ത മ​ഴ​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. മൂ​ന്ന​ടി​യോ​ളം റോ​ഡ് ഇ​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്തി​രു​ന്നു. അ​പ​ക​ട ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ക​ടു​ത്ത യാ​ത്രാ​ക്ലേ​ശ​മാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് ഇ​പ്പോ​ൾ യാ​ത്ര ന​ട​ത്തു​ന്ന​ത്. ഏ​ല​പ്പീ​ടി​ക, 24 ാംമൈ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള​ത്. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ അ​ധി​കം ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വ​രു​ള്ള​ത്. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി ഏ​ബ്ര​ഹാം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ഷീ​ല ചോ​ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ വി.​വി. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.