ക​ർ​ഷ​ക ദി​നാ​ച​ര​ണ​ം നടത്തി
Thursday, August 22, 2024 1:49 AM IST
ചെ​മ്പേ​രി: ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജൈ​വ ക​ർ​ഷ​ക​രാ​യ മൂ​ന്നു യു​വാ​ക്ക​ളെ ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മി​ക​ച്ച ജോ​ലി ല​ഭ്യ​മാ​യി​രു​ന്നി​ട്ടും അ​തു​പേ​ക്ഷി​ച്ച് പ​ര​മ്പ​രാ​ഗ​ത കൃ​ഷി​ക​ളി​ലേ​ർ​പ്പെ​ട്ട് വി​ജ​യം കൈ​വ​രി​ച്ച മൂ​ന്നു യു​വ ക​ർ​ഷ​ക​രാ​ണ് വൈ​എം​സി​എ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ദ​ര​വ് നേ​ടി​യ​ത്.

ചെ​മ്പേ​രി വൈ​എം​സി​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നെ​ല്ലി​ക്കു​റ്റി​യി​ലെ റോ​ബി ഇ​ല​വു​ങ്ക​ൽ, വ​ലി​യ​പ​റ​മ്പി​ലെ റോ​ബി​ൻ അ​ഴ​ക​ത്ത്, ചെ​മ്പേ​രി ഇ​ട​മ​ന​യി​ലെ സ​ജി​ത്ത് ക​ടൂ​ക്കു​ന്നേ​ൽ എ​ന്നി​വ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ച​ത്.

ചെ​മ്പേ​രി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ചാ​ലി​ൽ, റീ​ജ​ണ​ൽ ലീ​ഡ​ർ ജോ​സ് മേ​മ​ടം, മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ത​യ്യി​ൽ, ബാ​ബു​ക്കു​ട്ടി ക​ടു​ക​ന്മാ​ക്ക​ൽ, സ​ജി​ത്ത് കൊ​ച്ചു​പ​റ​മ്പി​ൽ, വൈ​എം​സി​എ സ​ബ് റീ​ജ​ണ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി ചാ​മ​ക്കാ​ല​യി​ൽ, സു​ദീ​പ് ക​ടൂ​ക്കു​ന്നേ​ൽ, ഷീ​ൻ വേ​ലി​യ്ക്ക​ക​ത്ത്, ഡോ​മി​നി​ക്ക് നാ​ഗ​ത്തി​ങ്ക​ൽ, ട്ര​ഷ​റ​ർ സ​ന്ദീ​പ് ക​ടൂ​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി മാ​യ​യി​ൽ, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പൗ​ളി​ൻ തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കു​ടി​യാ​ന്മ​ല: ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യാ​ന്മ​ല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​ൻ ജോ​സ് കു​രു​വി​ള​യെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ പോ​ൾ വ​ള്ളോ​പ്പി​ള്ളി അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി. ​മീ​ന​കു​മാ​രി, സി​പി​ഒ​മാ​രാ​യ ഡെ​സ്റ്റി ദേ​വ​സ്യ, ക്ലീ​റ്റ​സ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജോ​സ് കു​രു​വി​ള​യു​ടെ പ​ശു-കോ​ഴി ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ച എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വി​വി​ധ​യി​നം ചെ​ടി​ക​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കി.