നാ​യ​നാ​ർ​മ​ല ക്വാ​റി​ക്കെ​തി​രേ കത്തോ​ലി​ക്ക കോ​ൺ​ഗ്ര​സും
Monday, August 19, 2024 1:43 AM IST
ചെ​മ്പ​ന്തൊ​ട്ടി: ജ​ന​വാ​സ പ്ര​ദേ​ശ​മാ​യ നാ​യ​നാ​ർ മ​ല​യി​ലെ ക​രി​ങ്ക​ൽ​ക്വാ​റി അ​ന​ധി​കൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും നി​യ​മം ലം​ഘി​ച്ച് ന​ട​ത്തുന്ന ക്വാ​റി മ​ല​യി​ടി​ച്ചി​ലി​നും വ​ൻ ദു​ര​ന്ത​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്. ക്വാ​റി​ക്കെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മി​തി​ക്ക് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ക്വാ​റി​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ക്വാ​റി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ത​ല​ശേ​രി അ​തി​രൂപ​ത ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​യ്ക്ക​ൽ, ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം, യൂ​ത്ത് വിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി മ​റ്റ​ത്തി​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റോ മാ​ത്യു, മാ​ത്തു​ക്കു​ട്ടി പ​ന​യ്ക്ക​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.