കേ​ര​ള സൂ​പ്പ​ർ ലീ​ഗ്‌: ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സ്‌ ​റെഡി
Tuesday, August 20, 2024 1:41 AM IST
ക​ണ്ണൂ​ർ: കേ​ര​ള സൂ​പ്പ​ർ ലീ​ഗി​ലെ ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സി​ന്‍റെ ടീ​മി​നെ ക​ണ്ണൂ​രി​ൽ പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ നാ​യ​നാ​ർ അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ടീം ​പ്ര​ഖ്യാ​പ​നം. അ​ഡ്രി​യാ​ൻ സാ​ർ​ഡി​നേ​റോ കോ​ർ​പ്പ, അ​ൽ​വാ​രോ അ​ൽ​വാ​രെ​സ് ഫെ​ർ​ണാ​ണ്ട​സ്, അ​സീ​ർ ഗോ​മ​സ് അ​ൽ​വാ​രെ​സ്, ഇ​ലോ​യ് ഒ​ർ​ഡോ​ണെ​സ് മു​നി​സ്, ഫ്രാ​ൻ​സി​സ് കോ ​ഡേ​വി​ഡ് ഗ്രാ​ൻ​ഡി സെ​റാ​നോ എ​ന്നീ അ​ഞ്ച് സ്പാ​നി​ഷ് താ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ടീം.

​ആ​ദി​ൽ അ​ഹ​മ്മ​ദ്ഖാ​ൻ, പി.​എ. അ​ജ്മ​ൽ, അ​ക്ബ​ർ സി​ദി​ഖ്, അ​ലി​സ്റ്റ​ർ ആ​ന്‍റ​ണി, മു​ൻ​മു​ൻ തി​മോ​ത്തി, മു​ഹ​മ്മ​ദ് അ​മീ​ൻ, ഹ​ഫീ​സ് മു​ഹ​മ്മ​ദ്, ആ​ൽ​ബി​ൻ, ഗോ​കു​ൽ ഗോ​പ​കു​മാ​ർ, ലി​യ​കാ​ന്ത്, പി ​ന​ജീ​ബ്, റി​ഷാ​ദ് ഗ​ഫൂ​ർ, വി​കാ​സ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റു ക​ളി​ക്കാ​ർ. സ്പെ​യി​ൻ​കാ​ര​നാ​യ മാ​നു​വ​ൽ സാ​ഞ്ച​സ് മു​റി​യാ​സ് ആ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. വ​യ​നാ​ട് സ്വ​ദേ​ശി എം. ​ഷ​ഫീ​ഖ് ഹ​സ​ൻ സ​ഹ​പ​രി​ശീ​ല​ക​നാ​ണ്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഷ​ഹീ​ൻ ച​ന്ദ്ര​നാ​ണ് ഗോ​ൾ കീ​പ്പ​ർ കോ​ച്ച്. മു​ഹ​മ്മ​ദ് അ​മീ​നാ​ണ് ടീം ​മാ​നേ​ജ​ർ. ജേ​ഴ്സി പ്ര​കാ​ശ​ന​വും തീം ​സോം​ഗ് അ​വ​ത​ര​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ൽ ക​ണ്ണൂ​രി​ലെ ആ​ദ്യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു.

സെ​ലി​ബ്രി​റ്റി ഓ​ണ​ർ ന​ട​ൻ ആ​സി​ഫ​ലി മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. ടീം ​ഉ​ട​മ​ക​ളാ​യ ഡോ. ​എം.​പി. ഹ​സ​ൻ​കു​ഞ്ഞി (ചെ​യ​ർ​മാ​ൻ),‌ മി​ബു ജോ​സ് നെ​റ്റി​ക്കാ​ട​ൻ, സി.​എ. മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ഗ്രൗ​ണ്ടി​ലാ​ണ്് ടീമിന്‍റെ ​പ​രി​ശീ​ല​നം. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സൂ​പ്പ​ർ​ലീ​ഗി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മു​ള്ള സൂ​പ്പ​ർ​പാ​സ് കേ​ര​ള​യ്ക്കു​ള്ള സ്വീ​ക​ര​ണ​വും ന​ൽ​കി.