ക​ണ്ണൂ​രിലെ ഫു​ട്പാ​ത്ത് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Sunday, August 18, 2024 1:47 AM IST
ക​ണ്ണൂ​ർ: കാ​ൽ​ന​ട​യാ​ത്ര​ക്കും വാ​ഹ​ന​യാ​ത്ര​യ്​ക്കും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഫു​ട്പാ​ത്ത് കൈ​യ​ട​ക്കു​ന്ന​തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും റോ​ഡി​ലു​മാ​യി നി​ര​ത്തി വ​ച്ച വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം നീ​ക്കം ചെ​യ്തു.

പ​രി​ശോ​ധ​ന​യ്ക്ക് സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ധീ​ർ ബാ​ബു, പ​ബ്ലി​ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ഉ​ദ​യ​കു​മാ​ർ, സി.ആ​ർ. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.