സ്കൗ​ട്ട്സ് ആ​ൻ​ഡ് റേ​ഞ്ച​ർ വോ​ള​ന്‍റി​യ​ർ​മാ​ർ പേ​രാ​വൂ​ർ മ​രി​യ ഭ​വൻ സന്ദർശിച്ചു
Wednesday, August 21, 2024 12:52 AM IST
ഇ​രി​ട്ടി: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യ പേ​രാ​വൂ​ർ മ​രി​യ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ ചേ​ർ​ത്തു നി​ർ​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൗ​ട്ട്സ് ആ​ൻ​ഡ് റേ​ഞ്ച​ർ വോ​ള​ന്‍റി​യ​ർ​മാ​ർ. അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ സ​മാ​ഹ​രി​ച്ച് കൈ​മാ​റി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​രു​ണ്യ​ത്തി​ന്‍റെ സ്നേ​ഹ​ക്ക​രു​ത​ലു​ക​ൾ ഒ​രു​ക്കി​യ​ത്.

പേ​രാ​വൂ​ർ മ​രി​യ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സു​ജേ​ഷ് ബാ​ബു സ്നേ​ഹ​സ്പ​ർ​ശം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൗ​ട്ട് മാ​സ്റ്റ​ർ കെ.​കെ. ജ്യോ​ഷി​ത്ത്, റേ​ഞ്ച​ർ ലീ​ഡ​ർ എം. ​ജീ​ബ. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​എം. ബി​ജു​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ഇ.​പി. അ​നീ​ഷ് കു​മാ​ർ, വി.​എ​സ്. മു​ര​ളീ​ധ​ര​ൻ, കെ.​എ​സ്. ദീ​പ, പി. ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.