ക​ണ്ണൂ​രിൽ വി​മാ​ന​ സ​ർ​വീ​സു​ക​ൾ വൈ​കി; പ്ര​തി​ഷേ​ധം
Saturday, August 17, 2024 8:14 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​വി​ധ സ​ർ​വീ​സു​ക​ൾ വൈ​കി​യ​തി​നെ തു​ട​ർ​സ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

വൈ​കു​ന്നേ​രം 6.15 നു​ള്ള റാ​സ​ൽ​ഖൈ​മ, 7.15നു​ള്ള ദോ​ഹ, 8.10 നു​ള്ള ദു​ബാ​യ് സ​ർ​വീ​സു​ക​ളാ​ണ് പു​റ​പ്പെ​ടാ​ൻ ര​ണ്ട​ര മ​ണി​ക്കൂ​റി ല​ധി​കം വൈ​കി​യ​ത്. ദോ​ഹ വി​മാ​ന​ത്തി​ൽ പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള കൗ​ണ്ട​ർ തു​റ​ന്നി​ല്ലെ​ന്നും സ​ർ​വീ​സു​ക​ൾ വൈ​കു​ന്ന​ത് മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ല്ലെ​ന്നും പ​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ചു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ വൈ​കി​യ​തെ​ന്ന് വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.