യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 12:52 AM IST
ക​ണ്ണൂ​ര്‍: കോ​ല്‍​ക്ക​ത്ത ആ​ര്‍​ജി ക​ര്‍ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ജൂ​ണി​യ​ര്‍ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ റാ​ലി​യും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​കെ ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ക്കം മു​ത​ല്‍ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കോ​ള​ജ് റാ​ക്ക​റ്റി​നെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടാ​ണ് ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​പ്പെ​ട്ട് യു​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു. പി.​കെ. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സ​രി​ന്‍ ശ​ശി, വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ന്‍, കെ.​എ​സ്. ദി​ലീ​പ്, എം.​വി. സ​ര​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.