റെ​യി​ൽ​പാ​ള​ത്തി​ൽ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ നി​ര​ത്തി; വ​ലി​യ ശ​ബ്ദ​ത്തോ​ടെ ട്രെ​യി​ൻ ഉ​ല​ഞ്ഞു
Tuesday, August 20, 2024 1:41 AM IST
തൃ​ക്ക​രി​പ്പൂ​ർ: റെ​യി​ൽ​പാ​ള​ത്തി​ൽ വീ​ണ്ടും ക​രി​ങ്ക​ൽ​ചീ​ളു​ക​ൾ നി​ര​ത്തി വ​ച്ച​തു​മൂ​ലം ട്രെ​യി​ന് ഉ​ല​ച്ചി​ലു​ണ്ടാ​യി. ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്താ​ണ് ക​ല്ലു​ക​ൾ പൊ​ടി​ഞ്ഞ​നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌‌​ഷ​ൻ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു​ള്ള പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ റെ​യി​ൽ​പാ​ള​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് ക​രി​ങ്ക​ൽ ചീ​ളു​ക​ൾ വ​ച്ച​താ​യി ക​ണ്ട​ത്. ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​ന് തെ​ക്കു​ഭാ​ഗ​ത്ത് 50 മീ​റ്റ​ർ ദൂ​ര​ത്താ​ണ് ക​ല്ലു​ക​ൾ പൊ​ടി​ഞ്ഞ നി​ല​യി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം -ലോ​ക്‌​മാ​ന്യ തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ്(16346) ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ഉ​ല​ച്ചി​ലു​ണ്ടാ​യ​ത്. ശ​ബ്ദം കേ​ട്ട ലോ​ക്കോ​പൈ​ല​റ്റ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ന്തേ​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ല്‍​വേ പ്രൊ​ട്ട​ക്‌‌​ഷ​ന്‍ ഫോ​ഴ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ​ര്‍​ഗീ​സ്, എ​എ​സ്‌​ഐ സ​ഞ്ജ​യ് എ​ന്നി​വ​ര്‍ ഇ​ന്ന​ലെ രാ​ത്രി തൃ​ക്ക​രി​പ്പൂ​രി​ലെ​ത്തി.

ക​ഴി​ഞ്ഞ മാ​സം 27നു ​തൃ​ക്ക​രി​പ്പൂ​ർ ഇ​ള​മ്പ​ച്ചി​ക്കും ഒ​ള​വ​റ​ക്കു​മി​ട​യി​ൽ രാ​ത്രി​യി​ൽ പ​ത്തി​ട​ങ്ങ​ളി​ൽ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ നി​ര​ത്തി​വ​ച്ച​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ​യു​ടെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ വീ​ണ്ടും റെ​യി​ൽ​പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ​വ​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. ജൂ​ലൈ 27നു ​രാ​ത്രി മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ഇ​ന്ധ​ന​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​വ​ണ്ടി​യു​ടെ ലോ​ക്കോ പൈ​ല​റ്റ് ആ​ർ.​കെ. മീ​ണ​യാ​ണ് പ​യ്യ​ന്നൂ​രി​ൽ വി​വ​രം ന​ൽ​കി​യ​ത്.