സി​എ​ൻ​സി സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പു​ത്ത​ൻ ക​ണ്ടു​പി​ടി​ത്ത​വു​മാ​യി പ​ത്താം​ ക്ലാ​സു​കാ​ര​ൻ
Thursday, August 22, 2024 1:49 AM IST
കേ​ള​കം: കം​പ്യൂ​ട്ട​ർ ന്യൂ​മ​റി​ക്ക​ൽ ക​ൺ​ട്രോ​ൾ (സി​എ​ൻ​സി) സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​ണ്ടു​പി​ടി​ത്ത​വു​മാ​യി കേ​ള​കം സ്വ​ദേ​ശി​യാ​യ പ​ത്താം​ക്ലാ​സു​കാ​ര​ൻ. കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ബ​ർ​ണാ​ഡ് ജോ​ഷി​യാ​ണ് കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ്‌വെ​യ​റു​മാ​യി വി​വി​ധ ബോ​ർ​ഡു​ക​ൾ ബ​ന്ധി​പ്പി​ച്ച് ഏ​തു ചി​ത്ര​വും സൂ​ക്ഷ്മ​ത​യോ​ടെ വ​ര​ച്ചെ​ടു​ക്കു​ന്ന പു​തി​യ രീ​തി ക​ണ്ടു​പി​ടി​ച്ച​ത്.

ഈ ​പ്രോ​ജ​ക്ട് ബ​ർ​ണാ​ർ​ഡ് നാ​ളെ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് ക്യാ​ന്പി​ൽ അ​വ​ത​രി​പ്പി​ക്കും. ശാ​ന്തി​ഗി​രി​യി​ലെ വേ​ളാ​ശേ​രി ജോ​ഷി-​അ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബ​ർ​ണാ​ഡ്. ശാ​ന്തി​ഗി​രി ഗ​വ. യു ​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഡൊ​മി​നി​ക് സ​ഹോ​ദ​ര​നാ​ണ്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും ബ​ർ​ണാ​ഡ് ജോ​ഷി​യെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി. മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജീ​വ​ൻ, ലി​റ്റി​ൽ കൈ​റ്റ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​വി. അ​നൂ​പ് കു​മാ​ർ, ദി​വ്യ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്.