താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ല; ഉ​പ​വാ​സ​ സ​മ​രം ന​ട​ത്തി
Thursday, August 22, 2024 1:49 AM IST
പെ​രി​ങ്ങോം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രി​ങ്ങോം കെ.​പി. ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി.

ദി​വ​സേ​ന മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ചി​കി​ൽ​സ തേ​ടി​യെ​ത്തു​ന്ന പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച് അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ന്മാ​ർ അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​ണെ​ങ്കി​ലും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. സൂ​പ്ര​ണ്ട് ത​സ്തി​ക മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു.
ഉ​പ​വാ​സ സ​മ​രം എ​ൻ. സു​ബ്ര​മ​ഹ്ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഇ.​വി. നാ​രാ​യ​ണ​ൻ, എം. ​ശ്രീ​ധ​ര​ൻ, ഷ​ബാ​ന, സി. ​പ​ദ്മ​നാ​ഭ​ൻ, പ്രേ​മ​രാ​ജ​ൻ, അ​ജി​ത് കു​മാ​ർ, രാ​ധാ​മ​ണി ബി​ജു, കെ.​എം. ഷാ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.