ട്രെ​യി​ൻ റൂ​ട്ട് മാ​റ്റ​ത്തി​ൽ വ​ല​ഞ്ഞ് പി​എ​സ്‌​സി ഉ​ദ്യോ​ഗാ‌​ർ​ഥി​ക​ൾ
Sunday, August 18, 2024 1:47 AM IST
ക​ണ്ണൂ​ർ: മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത ട്രെ​യി​ൻ റൂ​ട്ട് മാ​റ്റ​ത്തി​ൽ വ​ല​ഞ്ഞ് പി​എ​സ്‌​സി ഉ​ദ്യോ​ഗാ‌​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും. ഇ​ന്ന​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ​ഡി ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ട്രെ​യി​ൻ റൂ​ട്ട് മാ​റ്റ​ത്തെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള 16512 എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് അ​പ്ര​ഖ്യാ​പി​ത​മാ​യി റൂ​ട്ട് മാ​റ്റി​യ​ത്. ഇ​ത് ക​ണ്ണൂ​രി​ൽ സെ​ന്‍റ​ർ ല​ഭി​ച്ച കാ​സ‌​ർ​ഗോ​ഡു​ള്ള ഉ​ദ്യോ‌​ഗാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ ക്ലേ​ശ​മു​ണ്ടാ​ക്കി.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം ട്രെ​യി​ൻ യാ​ത്ര​യെ ആ​ശ്ര​യി​ച്ച​വ​രാ​ണ് വെ​ട്ടി​ലാ​യ​ത്. മം​ഗ​ളൂ​രു വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ട്രെ​യി​നാ​ണ് പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ വ​ഴി​യു​ള്ള റൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാ​ണ് പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു സി​റ്റി റ​ദ്ദാ​ക്കി​യ​തി​നാ​ൽ രാ​വി​ലെ എ​ഗ്മോ‌​റി​ലും ഏ​റ​നാ​ട് ട്രെ​യി​നിലും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ഇ​ത് സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി.

തി​ങ്ങി ഞെ​രു​ങ്ങി​യാ​ണ് പ​ല​രും ഇ​ന്ന​ലെ യാ​ത്ര ചെ​യ്ത​ത്. റെ​യി​ൽ​വെ പാ​ള​ത്തി​ലേ​ക്ക് മ​ണ്ണി​ട്ട​തി​നാ​ൽ കു​റേ​ദി​വ​സ​മാ​യി ബം​ഗു​ളൂ​രു എ​ക്സ്പ്ര​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട്-​സേ​ലം ജം​ഗ്ഷ​ൻ വ​ഴി​യാ​യി​രു​ന്നു സ​ർ​വീ​സ്.​എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് റൂ​ട്ട് മാ​റ്റി​യ​ത്. ക​ണ്ണൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് രാ​വി​ലെ 11ന് ​ഇ​ന്‍റ​ർ​സി​റ്റി പോ​യി ക​ഴി​ഞ്ഞാ​ൽ പി​ന്നെ ര​ണ്ടേ മു​ക്കാ​ലി​ന് എ​ഗ്‌​മോ​ർ മാ​ത്ര​മാ​ണ് കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള​ത്. ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​യ്ക്ക് ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥാ​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ164 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. കാ​സ​ർ​ഗോ​ഡ് 23, കോ​ഴി​ക്കോ​ട് 52 എ​ന്നി​ങ്ങ​നെ 239 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 43,980, കോ​ഴി​ക്കോ​ട് 13,317, കാ​സ​ർ​കോ​ട് 6372 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ എ​ണ്ണം.