മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 20, 2024 1:41 AM IST
ചെ​റു​പു​ഴ: പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ര​ക്കാ​ട് പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ഫാം ​പ്ലാ​ൻ വി​ക​സ​ന സ​മീ​പ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണു സം​ഘം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​രാ​ഖി, പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി മോ​ഹ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഷ​ജീ​ർ ഇ​ക്ബാ​ൽ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​എ​ൻ. അ​ജ​യ​കു​മാ​ർ, പെ​രി​ങ്ങോം-​വ​യ​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ ടി.​വി. തു​ഷാ​ര, പ​യ്യ​ന്നൂ​ർ ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി എം. ​കേ​ശ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.