വൈ​ദ്യു​ത തൂ​ക്കു​വേ​ലി നി​ർ​മി​ച്ചു
Thursday, August 22, 2024 1:49 AM IST
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് മു​ട്ടു​മാ​റ്റി​യി​ല്‍ ത​ക​ര്‍​ന്ന ആ​ന മ​തി​ലി​ന്‍റെ മു​ക​ളി​ൽ താ​ത്കാ​ലി​ക വൈ​ദ്യു​ത വേ​ലി നി​ർ​മി​ച്ചു. കൊ​ട്ടി​യൂ​ര്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ പി. ​പ്ര​സാ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​ണ​ത്ത​ണ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി. ​പ്ര​മോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹം എ​ന്ന നി​ല​യ​ക്കാ​ണ് വേ​ലി നി​ർ​മി​ച്ച​ത്. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ജി​ത്ത്, അ​നൂ​പ്, പ്ര​ജീ​ഷ്, ബാ​ല​കൃ​ഷ്ണ​ന്‍, വാ​ച്ച​ര്‍മാ​രാ​യ തോ​മ​സ്, സാ​ബു, ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പങ്കെ​ടു​ത്തു.