പ​ഴ​യ​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫീസി​ലെ ക​വ​ർ​ച്ച; പ്ര​തി അ​റ​സ്റ്റി​ൽ
Sunday, August 18, 2024 1:47 AM IST
പ​ഴ​യ​ങ്ങാ​ടി: എ​രി​പു​രം പോ​സ്റ്റ് ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി​യും ചൊ​ക്ലി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ സ​രീ​ഷ് ജോ​ർ​ജി (39) നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി​യി​ൽ നി​ന്നാ​ണ് നേ​ര​ത്തെ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​രി​പു​ര​ത്തെ മോ​ഷ​ണ​ത്തി​നു പി​ന്നി​ലും സ​രീ​ഷാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പെ​ടു​ത്തി​യ​ത്.

പ​ഴ​യ​ങ്ങാ​ടി എ​സ്ഐ ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പോ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് പ​യ്യ​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 നാ​ണ് പോ​സ്റ്റ് ഓ​ഫീ​സി​ൽ പ​ണം ക​വ​ർ​ന്ന​ത്.