വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലുവ​രിപ്പാ​ത : ക​ര​കു​ളം ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം: മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ലഭിച്ചു
Thursday, August 22, 2024 6:37 AM IST
നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ​യു​ള്ള നാ​ലു​വ​രി​പ്പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​റീ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ട്ടു​വ​രു​ന്ന ക​ര​കു​ളം ഫ്ളൈ ഓവ​ർ നി​ർ​മാണ​ത്തിന്‍റെ ടെ​ണ്ട​റിനു മ​ന്ത്രി സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ.​ അ​നി​ല്‍ അ​റി​യി​ച്ചു.

വ​ഴ​യി​ല മു​ത​ല്‍ കെ​ല്‍​ട്രോ​ണ്‍ വ​രെ 9.5 കി​ലോ​മീ​റ്റ​റും നെ​ടു​മ​ങ്ങാ​ട് ട‌ൗ​ണി​ല്‍ പ​ഴ​കു​റ്റി പെ​ട്രോ​ള്‍ പ​മ്പ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ച്ചേ​രി​ന​ട വ​ഴി 11-ാം ക​ല്ലു വ​രെ​യു​ള്ള 1.240 കി​ലോ മീ​റ്റ​റും ഉ​ള്‍​പ്പെ​ടെ 11.240 കി.​മീ. റോ​ഡാ​ണ് നാ​ലു​വ​രി പാ​ത​യാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യ്ക്കാ​യി 928.8 കോ​ടി രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 15 മീ​റ്റ​ർ ടാ​റിം​ഗും സെ​ന്‍റ​റി​ല്‍ ര​ണ്ടു​മീ​റ്റ​ർ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ല്‍ യൂ​ട്ടി​ലി​റ്റി സ്പേ​സും ഉ​ള്‍​പ്പെ​ടെ 21 മീ​റ്റ​റി​ലാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. മൂ​ന്നു റീ​ച്ചു​ക​ളി​ലാ​യാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്.
ക​ര​കു​ളം ഫ്ലൈ ​ഓ​വ​ര്‍ നി​ർ​മാ​ണ​ത്തി​ന് 58.7കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ര​കു​ളം പാ​ലം ജം​ഗ്ഷ​നി​ല്‍ നി​ന്നും 200മീ​റ്റ​ർ മാ​റി ആ​രം​ഭി​ക്കു​ന്ന മേ​ല്‍​പാ​ല​ത്തി​നി​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 390 മീ​റ്റ​ർ നീ​ള​ത്തി​ല്‍ അ​പ്രോ​ച്ച് റോ​ഡു​ള്‍​പ്പെ​ടെ ഫ്ലൈ ​ഓ​വ​റി​ന് ആ​കെ765 മീ​റ്റ​ർ നീ​ള​വു​മാ​ണു​ണ്ടാ​വു​ക. 15 മീ​റ്റ​ർ ടാ​റിം​ഗും 0.75 മീ​റ്റ​ർ വീ​തി​യി​ല്‍ സെ​ന്റ​ർ മീ​ഡി​യ​നു​മാ​ണ് ഫ്ലൈ​ഓ​വ​റി​ന്.

ആ​ദ്യ റീ​ച്ചാ​യ വ​ഴ​യി​ല മു​ത​ല്‍ കെ​ല്‍​ട്രോ​ണ്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ യും ​നി​ർ​മാ​ണ​ത്തി​ന്വേ​ണ്ടി​വ​രു​ന്ന 93.64കോ​ടി രൂ​പ​യു​ടെ​പ്ര​വൃ ത്തി​യു​ടെ ടെ​ണ്ട​ര്‍ അം​ഗീ​കാ​ര​ത്തി​ന് സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ദ്യ റീ​ച്ചി​ല്‍ പേ​രൂ​ര്‍​ക്ക​ട, ക​ര​കു​ളം വി​ല്ലേ​ജു​ക​ളി​ല്‍ 301 ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​യി ഏ​ഴേക്ക​ര്‍ 81 സെ​ന്‍റ് ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നും പു​ന​സ്ഥാ​പ​ന​ത്തി​നു​മാ​യി 190.57 കോ​ടി രൂ​പ​യാ​ണ്അ​നു​വ​ദി​ച്ച​ത്. ഇ​തി​ല്‍ 297 പേ​രു​ടെ 172.6 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു. ശ​രി​യാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ത്ത നാ​ലു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​നി ന​ഷ്ട​പ​രി​ഹാ​ര തു​ക കി​ട്ടാ​നു​ള്ള​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടു​കൂ​ടി ഈ ​തു​ക​യു​ടെ വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​ണ്.

ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ വീ​ടു​ക​ളു​ടെ പൊ​ളി​ക്ക​ല്‍ ജോ​ലി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​നൊ​പ്പം ക​ര​കു​ളം പാ​ലം, റോ​ഡ് എ ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും തു​ട​ങ്ങും. ചെ​റി​യാ​ന്‍ വ​ർ​ക്കി ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ നി​ർ​മാ​ണം തു​ട​ങ്ങാ​നാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

റീ​ച്ച് 2 (കെ​ല്‍​ട്രോ​ണ്‍ ജം​ഗ്ഷ​ന്‍ - വാ​ളി​ക്കോ​ട് ജം​ഗ്ഷ​ന്‍ വ​രെ)

അ​രു​വി​ക്ക​ര, ക​ര​കു​ളം, നെ​ടു​മ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 11 ഏ​ക്ക​ർ 34 സെ​ന്‍റ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ലാ​ൻഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​റീ​ച്ചി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി 173.89 കോ​ടി രൂ​പ ഉ​ട​ന്‍ കി​ഫ്ബി ന​ല്‍​കു​ം. അ​വാ​ർ​ഡ് പാ​സാ​ക്കി ന​വം​ബ​ർ മാ​സ​ത്തി​ല്‍ തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​ത​ര​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ചി​ട്ടു​ള്ള​ത്.

റീ​ച്ച് 3 (വാ​ളി​ക്കോ​ട് പ​ഴ​കു​റ്റി പ​മ്പ് ജം​ഗ്ഷ​ൻ ക​ച്ചേ​രി ന​ട11 -ാം ക​ല്ല്)

ആറേ​ക്ക​ർ 80 സെ​ൻ​റ് ഭൂ​മി​യാ​ണ് ഈ ​റീ​ച്ചി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 322.58 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി കി​ഫ്ബി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മൂന്നാ​മ​ത്തെ റീ​ച്ചി​ല്‍ വ്യാ​പാ​ര സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഉ​ള്ള​തി​നാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി കൃ​ത്യ​ത​യോ​ടു കൂ​ടി വാ​ലു​വേ​ഷ​നും വി​ല നി​ര്‍​ണ്ണ​യ​വും ന​ട​ത്തി മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു .